വടകര: കര്‍ഷക ജനത തലസ്ഥാന നഗരിയില്‍ നടത്തിയ സമരത്തിന് വിവിധ സംഘടനകൾ ഐക്യദാർഢ്യവുമായി രംഗത്തെത്തി. റിപബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടര്‍ റാലിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി കുഞ്ഞിപ്പള്ളി ടൗണില്‍ ഐക്യദാര്‍ഢ്യ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. എസ്.പി. ഹംസ അധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി അംഗം ഷുഹൈബ് അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ജലീല്‍, ആരിഫ എന്നിവര്‍ സംസാരിച്ചു. വിമണ്‍ ജസ്റ്റിസ് മൂവ്മൻെറ് മണ്ഡലം കണ്‍വീനര്‍ സഫീറ ഷുഹൈബ്, ഫ്രറ്റേണിറ്റി മൂവ്മൻെറ് മണ്ഡലം അസി. കണ്‍വീനര്‍ ലാമിയ, അലീഫ്, അബ്ദുല്ല, അബൂബക്കര്‍, സാലിഹ്, മുഹമ്മദ് സലീം, ഹംദാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വടകരയില്‍ വെല്‍ഫെയർ പാര്‍ട്ടി ടൗണ്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ റാലി നടത്തി. മണ്ഡലം പ്രസിഡൻറ് ഫൗസിയ സംസാരിച്ചു. പ്രസിഡൻറ് ശംസുദ്ധീന്‍ മുഹമ്മദ്, മണ്ഡലം സെക്രട്ടറി എന്‍.വി. ശാനിബ്, സി.കെ. ആരിഫ്, എന്‍.വി. സുനീര്‍, അമീര്‍ പാലക്കല്‍, യു.വി. ശഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഐ.എന്‍.എല്‍ വടകര മണ്ഡലം കമ്മറ്റി പ്രകടനവും ഐക്യദാര്‍ഢ്യ സദസ്സും നടത്തി. വടകര നഗരസഭ കൗണ്‍സിലര്‍ സി.കെ. കരീം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുല്ല, യു. റൈസല്‍, ടി.കെ. കരീം തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് മുബാസ് കല്ലേരി, കെ.പി. മൂസ ഹാജി, എസ്.വി. ഹാരിസ്, ഷമീര്‍ മുന്ന, അബ്ദുല്ല ചോറോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എല്‍.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമത്തിൻെറ ഭാഗമായി ട്രാക്ടര്‍ റാലി നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. ഭാസ്കരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. സംഗമം ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡൻറ് കെ.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യുവ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.കെ. സജിത്കുമാര്‍, പി.പി. രാജന്‍, വിമല കളത്തില്‍, എടയത്ത് ശ്രീധരന്‍, പി. പ്രദീപ് കുമാര്‍, സി.പി. രാജന്‍, വി.കെ. സന്തോഷ് കുമാര്‍, സി. കുമാരന്‍, അഡ്വ. ബൈജു രാഘവന്‍, പ്രസാദ് വിലങ്ങില്‍, സഹ ജഹാസന്‍, പി.പി. നിഷ എന്നിവര്‍ സംസാരിച്ചു. റാലിക്ക് എന്‍.കെ. അജിത്കുമാര്‍, എം.എം. ബിജു, കെ. ദീപു, ധനേഷ്, പ്രദീഷ് ആദിയൂര്‍, രഞ്ജിത് കാരാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ കീഴല്‍ മുക്കില്‍ കര്‍ഷക പരേഡ് നടത്തി. കൊടക്കാട്ട് ബാബു, രാഗേഷ് പുറ്റാറത്ത്, ടി.കെ. മുരളി, സി.എം. സുധ, രജിത കോളിയോട്ട്, എം.പി. നാരായണന്‍, സി.എം. കണാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. കൊടക്കാട്ട് ബാബു അധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബിജുള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. പുഷ്പജ, സി.എം. ഷാജി, പി.കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.