യൂത്ത് ക്ലബ് ഉദ്ഘാടനവും രക്തദാന ക്യാമ്പും

മുക്കം: 'യുവ ബസാര്‍' എന്ന പേരില്‍ ചേന്ദമംഗലൂരില്‍ പുതിയ ക്ലബിന് രൂപം നല്‍കി. ഓള്‍ കേരള വീല്‍ചെയര്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി.പി. ഷമീര്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സുഫൈദ് ഗഫൂര്‍ അധ്യക്ഷതവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് എം.വി.ആര്‍ കാന്‍സര്‍ ആൻഡ്​ റിസര്‍ച് സൻെററി​‍ൻെറ സഹായത്തോടെ നടന്ന രക്തദാന ക്യാമ്പ് മുക്കം നഗരസഭ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്​റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് ലോഗോ റംല ഗഫൂര്‍ പ്രകാശനംചെയ്​തു. ഐന്‍ ഐ കെയര്‍ കൊടുവള്ളിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. നിതിന്‍ ഹെന്‍ട്രി സംസാരിച്ചു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മുതിര്‍ന്ന കര്‍ഷകരായ കുഞ്ഞഹമ്മദ്, അഹമ്മദ് കുട്ടി, പെരുവാട്ടില്‍ കുഞ്ഞന്‍ എന്നിവരെ ആദരിച്ചു. സി.ടി. തൗഫീഖ്, മുജീബ്‌റഹ്മാന്‍, ജാഫര്‍ ഷെരീഫ്, മുഹമ്മദ് അമ്പലത്തിങ്ങല്‍, നാസര്‍ സെഞ്ച്വറി, ഒ. അരുണ്‍, സി.ടി. ഹാഷിം എന്നിവര്‍ സംസാരിച്ചു. ടി.പി. റാഷിദ്, മുഹമ്മദ് ഫവാസ്, റാഷ് മുഹമ്മദ്, ഷറഫുദ്ദീന്‍, റിംഷാദ്, മനു, സിനാന്‍, ഡാനിഷ്, ആഷിര്‍, ഫസല്‍, മഹ്റൂഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.