റിപ്പബ്ലിക് ദിനാഘോഷം

കൊടിയത്തൂർ: തെയ്യത്തുംകടവ് മാതൃക അംഗൻവാടിയിൽ വാർഡ്​ അംഗം ടി.കെ. അബൂബക്കർ ഉദ്‌ഘാടനം ചെയ്തു. പി.വി. സക്കീന അധ്യക്ഷതവഹിച്ചു. ആലുങ്ങൽ പ്രതിഭ കേന്ദത്തിലെ അംഗൻവാടിയിൽ വാർഡ്​ അംഗം കെ.ജി. സീനത്ത് ഉദ്‌ഘാടനം ചെയ്തു. താഹിറ അധ്യക്ഷതവഹിച്ചു. കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് പി.ടി.എ പ്രസിഡൻറ് എ.പി. മുജീബ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രഥമാധ്യാപകൻ മുഹമ്മദ് പതാക ഉയർത്തി. ഉമർ പുതിയോട്ടിൽ, നിസാർ മാസ്​റ്റർ, ഷഫീർ എന്നിവർ സംസാരിച്ചു. പന്നിക്കോട് എ.യു.പി സ്കൂളിൽ പ്രഥമാധ്യാപിക വി.പി. ഗീത പതാക ഉയർത്തി. വാർഡ​ അംഗം ബാബു പൊലുകുന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ്​ ബഷീർ പാലാട്ട് അധ്യക്ഷതവഹിച്ചു. ചെറുവാടി: സാൽവോ സോഷ്യോ കൾചറൽ ഓർഗനൈസേഷ​‍ൻെറ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷംലൂലത് പതാക ഉയർത്തി. നവാസ് വൈത്തല അധ്യക്ഷതവഹിച്ചു. ചെറുവാടി ഗവ. സ്‌കൂളിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടി പി.ടി.എ പ്രസിഡൻറ്​ സി.വി. അബ്​ദുറസാഖ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ കോയട്ടി പതാക ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.