കുഞ്ഞാമദ് പുഞ്ചാവി

കാഞ്ഞങ്ങാട്: മുതിര്‍ന്ന മുസ്​ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം ജില്ല പ്രസിഡൻറുമായ (75) നിര്യാതനായി. അര്‍ബുദ രോഗം ബാധിച്ച് രണ്ടു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ജില്ല പ്രവാസി ലീഗ് മുന്‍ പ്രസിഡൻറ്, കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്​ലിംലീഗ് മുന്‍ ട്രഷറര്‍, കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലര്‍ പദവികളിൽ പ്രവർത്തിച്ചു. നിലവില്‍ ഹോസ്ദുര്‍ഗ് ബാങ്ക് ഡയറക്ടര്‍ ആണ്. ജില്ലയില്‍ സ്വതന്ത്ര കര്‍ഷക സംഘത്തെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. പരേതരായ അലീമ- അബ്​ദുല്ല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പരേതയായ കുഞ്ഞാമി, അബൂബക്കര്‍ (കൊളവയല്‍), മുഹമ്മദ് (അതിഞ്ഞാല്‍), മറിയം, അസിനാര്‍, സാറാമ്മ, അബ്​ദുൽ റഹിമാന്‍. charamam kunchamad punchavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.