കൊടുവള്ളി: നഗരസഭയിലെ വാവാട് കണ്ണിപ്പൊയിൽ അംഗൻവാടിയിൽ നടന്ന പരിപാടിയിൽ കൗൺസിലർ പി.വി. ബഷിർ പതാക ഉയർത്തി. എ.കെ. കുഞ്ഞിമുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.പി. സലിം റിപ്പബ്ലിക് ദിന സന്ദേശം നൽകി. അഷ്റഫ് വാവാട്, കെ.പി. ബഷീർ, കെ.പി. ലത്തീഫ്, കെ.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. വാവാട്: ഇരുമോത്ത് സിറാജുദ്ദീൻ മദ്റസയിൽ മഹല്ല് ഖത്വീബ് പി.വി. സ്വാലിഹ് ബാഖവി പതാക ഉയർത്തി. മാനിപുരം: കളരാന്തിരി ജി.എം.എൽ.പി സ്കൂളിൽ പ്രഥമാധ്യാപകൻ ടി.ഡി. അബ്ദുൽ കാദർ പതാക ഉയർത്തി. നഗരസഭ ഡിവിഷൻ കൗൺസിലർ ടി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പുനത്തിൽ മജീദ് അധ്യക്ഷതവഹിച്ചു. 2019 അധ്യയന വർഷത്തിൽ എൽ.എസ്.എസ് നേടിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കരുവൻ പൊയിൽ: ചുള്ളിയാട്മുക്ക് ഡിവിഷനിലെ വല്ലിപ്പറമ്പത്ത് അംഗൻവാടിയിൽ കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ വായോളി മുഹമ്മദ്, ടി.പി. മജീദ്, ടി.പി. നാസർ, നാണംപറമ്പത്ത് അബ്ദുൽറഹ്മാൻ ഹാജി, കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു. എളേറ്റിൽ: കിഴക്കോത്ത് പറക്കുന്ന് പൊള്ളപ്പാറമ്മൽ അംഗൻവാടിയിൽ വാർഡ് അംഗം ജസ്ന അസ്സയിൻ പതാക ഉയർത്തി. ആവിലോറ: കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവിലോറയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ കെ.ടി. അബ്ദുറഹിമാൻ പതാക ഉയർത്തി. മടവൂർ: ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ റിപ്പബ്ലിക് ദിനാഘോഷത്തിൻെറ ഭാഗമായി നടന്ന പരിപാടികൾ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഘവൻ അടുക്കത്ത് ഉദ്ഘടനം ചെയ്തു. കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറ് തോമസ് (ബാബു) കളത്തൂർ പതാക ഉയർത്തി. വൈസ് പ്രസിഡൻറ് സലീന സിദ്ദീഖലി സംബന്ധിച്ചു. മടവൂർ: ആരാമ്പ്രം ഗവ. സ്കൂളിൽ പ്രഥമാധ്യാപകൻ വി.കെ. മോഹൻദാസ് പതാക ഉയർത്തി. വിദ്യാർഥികളുടെ ദേശഭക്തി പരിപാടികളും നടന്നു. കൊടുവള്ളി: നെല്ലാങ്കണ്ടി യുവ കേരള വായനശാലയിൽ ഡിവിഷൻ കൗൺസിലർ ഷഫീന ഷമീർ പതാക ഉയർത്തി. തലപ്പെരുമണ്ണ ജി.എം.എൽ.പി സ്കൂളിൽ പ്രഥമാധ്യാപകൻ ഇൻ ചാർജ് യഹ് യാഖാൻ പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.