ഓമശ്ശേരി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിവിധ സംഘടനകൾ റിപ്പബ്ലിക് ദിനത്തിൽ ഓമശ്ശേരിയിൽ റാലി സംഘടിപ്പിച്ചു. സി.പി.എം ആഭിമുഖ്യത്തിൽ കൂടത്തായിയിൽനിന്നാരംഭിച്ച റാലി ഓമശ്ശേരിയിൽ സമാപിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ.കെ. നാരായണൻ, ഒ.കെ. സദാനന്ദൻ, ടി. മഹ്‌റൂഫ്, പുരുഷോത്തമൻ, ഒ.പി. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു. ഓമശ്ശേരി: വെൽഫെയർ പാർട്ടി ആഭിമുഖ്യത്തിൽ നടന്ന റാലിക്ക് ശിഹാബുദ്ദീൻ വെളിമണ്ണ, ഒ.പി. ഖലീൽ, എൻ.പി. സദറുദ്ദീൻ, ടി. ശഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് ആഭിമുഖ്യത്തിൽ നടന്ന റാലിക്ക് മുജീബുറഹ്മാൻ വെളിമണ്ണ, ആർ.എം. അനീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.