വെൽഫെയർ പാർട്ടി വാഹനജാഥക്കുനേരെ സംഘ്പരിവാർ കൈയേറ്റം

കൊയിലാണ്ടി: വെൽഫെയർ പാർട്ടി വാഹനപ്രചാരണ ജാഥക്കുനേരെ സംഘ്പരിവാർ കൈയേറ്റം. കൊയിലാണ്ടി ഹാർബർ പരിസരത്തു സ്വീകരണം നടക്കുമ്പോഴാണ് ഒരു സംഘമെത്തി കൈയേറ്റം നടത്തിയത്. വനിത നേതാവിനുനേരെ അസഭ്യവർഷവും നടത്തി. 'വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്​ട്രീയം' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി നടത്തിയ മണ്ഡലം വാഹനജാഥ ബുധനാഴ്ച വൈകീട്ട് മൂന്നോടെ ഹാർബർ പരിസരത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ജില്ല കമ്മിറ്റിയംഗം ശശീന്ദ്രൻ ബപ്പൻകാട് സംസാരിക്കുമ്പോൾ ഏതാനും സംഘ്പരിവാർ പ്രവർത്തകർ മൈക്കു പിടിച്ചു വാങ്ങി പരിപാടി തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് കർഷക പ്രക്ഷോഭത്തിനെതിരെ സംസാരിക്കരുതെന്ന് ആക്രോശിക്കുകയും സമീപത്തു നിൽക്കുകയായിരുന്ന വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടിക്കുനേരെ അസഭ്യവർഷം ചൊരിയുകയും ചെയ്തു. സംഭവം പകർത്തുകയായിരുന്ന വെൽഫെയർ പാർട്ടി പ്രവർത്തക​‍ൻെറ മൊബൈൽ പിടിച്ചുവാങ്ങി വിഡിയോ ദൃശ്യങ്ങൾ നശിപ്പിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ്​ കെ. മുജീബലി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.