എകരൂല്‍: 'വംശീയതക്കെതിരെ സാമൂഹികനീതിയുടെ രാഷ്ട്രീയം' പ്രമേയത്തില്‍ വെൽഫെയർ പാർട്ടി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ ജാഥ കപ്പുറം അങ്ങാടിയില്‍ ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളുന്നയിക്കുന്ന രാഷ്ട്രീയ ചോദ്യങ്ങളിൽനിന്ന് ഓടിയൊളിക്കാൻ ഇടതുപക്ഷം വർഗീയ പ്രചാരണങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ രണ്ടു ദിവസങ്ങളിലായി പര്യടനം നടത്തുന്ന ജാഥയുടെ പതാക ജാഥ ക്യാപ്റ്റന്‍ ശംസുദ്ദീൻ അത്തോളിക്ക് കൈമാറി. ജില്ല കമ്മിറ്റി അംഗം എം.എ. ഖയ്യൂം മുഖ്യപ്രഭാഷണം നടത്തി. പി.സി. സലീന, കെ.പി. ഹാഷിം, വാസു മഠത്തിൽ, സി.എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.