കുറ്റ്യാടി: ഡൽഹിയിൽ കർഷകർക്കുനേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടി ടൗണിൽ എസ്.എഫ്.െഎ പ്രവർത്തകർ . അഞ്ച് റോഡുകൾ ചേരുന്ന കവലയിലാണ് കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. രാത്രിയിലെ മിന്നൽ ഉപരോധത്തിൽ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ഒരുമണിക്കൂറോളം നീണ്ട സമരത്തിൽ പെങ്കടുത്തവരെ പൊലീസ് നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പൊലീസ് വാഹനംപോലൂം കടന്നുപോകാൻ കഴിയാത്തതിനാൽ അറസ്റ്റുചെയ്തവരെ ഉൾഭാഗത്തുകൂടിയാണ് സ്േറ്റഷനിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.