മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

വെള്ളിമാട്കുന്ന്: മരംമുറിക്കാൻ കയറി ഇറങ്ങാൻ കഴിയാതെ കുടുങ്ങിയ തൊഴിലാളിയെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം രക്ഷപ്പെടുത്തി. 48കാരനായ പൂവാട്ടുപറമ്പ് പെരുമൺ തുറയിൽ ഗോപിനാഥനാണ്​ പ്ലാവിന്​ മുകളിലെ ശിഖരത്തിൽ കുടുങ്ങിയത്. മരംമുറിക്കുന്നതിനിടെ ശ്വാസതടസ്സം നേരിടുകയായിരുന്നു . സഹായി കയറുകൊണ്ട് കെട്ടി വീഴാതെ സുരക്ഷിതമാക്കി. വെള്ളിമാട്കുന്ന് സ്‌റ്റേഷനിലെ ഫയർ ഓഫിസർമാരായ ഷൈബിൻ, അഹമ്മദ് റഹീഷ് എന്നിവർ മരത്തിന് മുകളിൽ കയറി റെസ്ക്യുനെറ്റിൽ സുരക്ഷിതമായി താഴെ ഇറക്കുകയയായിരുന്നു .അജയകുമാർ, അബ്ദുൽ ഫൈസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.