പാലം തുറന്നാൽ ബസ് മുടങ്ങുമോ? ആശങ്കയിൽ തലക്കുളത്തൂർ നിവാസികൾ

തലക്കുളത്തൂർ: കോരപ്പുഴപാലം തുറക്കുന്നതോടെ ബൈപാസിലൂടെയുള്ള ബസ് യാത്ര നിൽക്കുമെന്ന ആശങ്കയിൽ തലക്കുളത്തൂർ നിവാസികൾ. പഞ്ചായത്തിലെ 1,13,14,15,16,17 വാർഡുകളിലെ ജനങ്ങൾ കഴിഞ്ഞ രണ്ടു വർഷമായുള്ള യാത്രാസൗകര്യമാണ് കോരപ്പുഴപാലം തുറക്കുന്നതോടെ നഷ്​ടമാകുക. വെങ്ങളം- രാമനാട്ടുകര ബൈപാസിൽ കൂടി ഉണ്ടായിരുന്ന ബസ് യാത്ര പ്രദേശവാസികളുടെ ഗതാഗതപ്രയാസം ഇല്ലാതാക്കിയിരുന്നു. കോരപ്പുഴ പാലത്തി‍ൻെറ പുനർ നിർമാണവുമായി ബന്ധപ്പെട്ടാണ് ഈ യാത്ര ജനങ്ങൾക്ക് സാധ്യമായത്. എന്നാൽ, പാലം നിർമാണം പൂർത്തിയാകുന്നതോടെ ഈ സൗകര്യം നഷ്​ടപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇതോടെ രണ്ടു കിലോമീറ്റർ വരെ കാൽനടയായി സഞ്ചരിച്ച് വേണം ബസ് യാത്രക്കായി സംസ്ഥാന പാതയിൽ എത്താൻ. ജനസാന്ദ്രത ഏറെയുള്ള ഈ പ്രദേശത്തെ ജോലിക്കാരും വിദ്യാർഥികളും ആശങ്കയിലാണ്. നിലവിലുള്ള യാത്രാസൗകര്യം തുടർന്നും ലഭിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.