ഫറോക്ക് നഗരസഭ പുളിക്കത്തറയിൽ രണ്ടു വയസ്സുകാരന് ഷിഗെല്ല

ഫറോക്ക്: നഗരസഭയിലെ 23ാം ഡിവിഷനിൽ പുളിക്കത്തറ പാറോൽതാഴത്ത്​ രണ്ടുവയസ്സുകാരന്​ ഷിഗെല്ല സ്ഥിരീകരിച്ചു. വയറിളക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വകുപ്പ് അധികൃതരും ആശ വർക്കർമാരും പ്രദേശത്തെ 16ൽപരം വീടുകൾ സന്ദർശിക്കുകയും ക്ലോറിനേഷനും മറ്റു ബോധവത്കരണവും നടത്തുകയും ചെയ്തു. ഒരുമാസം മുമ്പ് നഗരസഭയിലെ 22ാം ഡിവിഷനിലെ ഒന്നര വയസ്സുകാരനും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.