തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പുനരധിവാസ കേന്ദ്രമായ കരുണക്ക് പുതിയ കെട്ടിട നിർമാണം തുടങ്ങി

ബാലുശ്ശേരി: ബാലുശ്ശേരിയിൽ കരുണക്ക് (എ.ബി.സി. സൻെറർ ) പുതിയ കെട്ടിടം പണി തുടങ്ങി. തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പുനഃരധിവാസ കേന്ദ്രമായ കരുണക്ക് വട്ടോളി ബസാറിലെ മൃഗാശുപത്രി കോമ്പൗണ്ടിലാണ് ജില്ലപഞ്ചായത്ത് അനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം പണിയുന്നത്. ആധുനിക സൗകര്യങ്ങളോടെ പണിയുന്ന കെട്ടിടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓപറേഷൻ തിയറ്ററും മൃഗങ്ങളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും, മാലിന്യ നിയന്ത്രണ സംവിധാനവും ഉണ്ടാകും. ആറു മാസത്തിനകം കെട്ടിട നിർമാണം പൂർത്തിയാക്കി സൻെറർ പ്രവർത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ഓപറേഷൻ തിയറ്ററടക്കമുള്ള സൗകര്യങ്ങൾക്കായി ഒരു കോടിയോളം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. തെരുവ് നായ്ക്കളെ എത്തിക്കുന്നതിനും പരിചരണം നടത്തുന്നതിനുമായി സൻെററി​‍ൻെറ നടത്തിപ്പ് ചുമതലയിൽ കുടുംബശ്രീയെ കൂടി സഹകരിപ്പിക്കാനാണ് ജില്ലപഞ്ചായത്ത് തീരുമാനം. ജില്ലപഞ്ചായത്ത് സഹകരണത്തോടെ ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ 2017ലാണ് ബാലുശ്ശേരിയിൽ കരുണ (എ.ബി.സി. സൻെറർ ) പ്രവർത്തനമാരംഭിച്ചത്. എന്നാൽ, തെരുവുകളിൽനിന്നും പിടിച്ചുകൊണ്ടുവന്ന നായ്ക്കൾക്ക് വന്ധ്യംകരണ ശാസ്ത്രക്രിയ നടത്തിയതിലെ അപാകത കാരണം ശസ്ത്രക്രിയ കഴിഞ്ഞ 12 എണ്ണമടക്കം 24 നായ്ക്കൾ 2018 ഏപ്രിൽ 24 ന് കൂട്ടത്തോടെ ചത്തത് ഏറെ വിവാദം സൃഷ്​ടിച്ചിരുന്നു. ഇതേ തുടർന്ന് കേന്ദ്രം തന്നെ പിന്നീട് അടച്ചുപൂട്ടുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.