​്കോവിഡ്​ 'ഹർഡ്​ലുകൾ' താണ്ടി ട്രാക്കുണർന്നു

കോഴി​േക്കാട്​: കോവിഡ്​കാലത്തെ നീണ്ട ഇടവേളക്കുശേഷം വീണ്ടും ട്രാക്കുകളുണർന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം മത്സരങ്ങൾക്കായെത്തിയ കായികതാരങ്ങൾ പഴയ ആവേശം വിടാതെ മാറ്റുരച്ചു. സംസ്​ഥാന ജൂനിയർ അത്​ലറ്റിക്​സിനുള്ള ജില്ല ടീമി​‍ൻെറ സെലക്​ഷൻ ട്രയൽസിലാണ്​ ജില്ലയിലെ കായികതാരങ്ങളുടെ തിരിച്ചുവരവ്​. ഗവ. മെഡിക്കൽ കോളജ്​ സിന്തറ്റിക്​ ട്രാക്കിലായിരുന്നു അത്​ലറ്റിക്​സ്​ അസോസിയേഷ​‍ൻെറ നേതൃത്വത്തിൽ ട്രയൽസ്​ നടത്തിയത്​. 200ഓളം കായികതാരങ്ങൾ രാവിലെ മുതൽ ​ൈവകീട്ടുവരെ നടന്ന ട്രയൽസിൽ പ​ങ്കെടുത്തു. സാധാരണയായി സ്വർണവും വെള്ളിയും വെങ്കലവും സമ്മാനിക്കുന്ന ചാമ്പ്യൻഷിപ്പാണ്​ നടക്കാറുള്ളത്​. എന്നാൽ, കോവിഡ്​ മാനദണ്ഡമനുസരിച്ച്​ സെലക്​ഷൻ ട്രയൽസ്​ മാ​ത്രമാണ്​ നടത്തിയത്​. ഇതിൽ വിജയിക്കുന്നവരെ സംസ്​ഥാന മത്സരത്തി​േലക്ക്​​ തെരഞ്ഞെടുക്കുകയാണ്​ ചെയ്യുന്നത്​. സംസ്​ഥാനതലത്തിലും ഇത്തവണ സെലക്​ഷൻ ട്രയൽസാണ്​ നടത്തുന്നത്​. സംസ്​ഥാനതലത്തിൽനിന്ന്​ തെരഞ്ഞെടുക്കുന്നവരെ ഗുവാഹതിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുപ്പിക്കും. ഗുവാഹതിയിൽ ഫെബ്രുവരി ആറ്​ മുതൽ പത്തു​വരെ നടക്കുന്ന ദേശീയ ജൂനിയർ അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിനും ഭോപാലിൽ ഈ മാസം 25 മുതൽ 27 വരെ നടക്കുന്ന ഫെഡറേഷൻ കപ്പ്​ ജൂനിയർ അത്​ലറ്റിക്​സിനുമുള്ള സംസ്​ഥാന സെലക്​ഷൻ ട്രയൽസ്​ ഈ മാസം 17 മുതൽ 19 വരെ തേഞ്ഞിപ്പാലം കാലിക്കറ്റ്​ സർവകലാശാല ട്രാക്കിലാണ്​. തിരുവമ്പാടിയിലെ മലബാർ സ്​പോർട്​സ്​ അക്കാദമിയടക്കമുള്ള സ്​ഥാപനങ്ങളിൽ നിന്നുള്ള താരങ്ങൾ ജില്ലതല ട്രയൽസിൽ പ​ങ്കെടുത്തു. ലോക്​ഡൗൺകാലത്ത്​ ഓൺലൈൻ വഴിയായിരുന്നു പല താരങ്ങളും പരിശീലനം നടത്തിയത്​. പിന്നീട്​ ജില്ല കലക്​ടറുടെ പ്രത്യേക അനുമതി വാങ്ങി. സ്​കൂൾ കായികമേള ഇത്തവണ ഇല്ലാത്തതിനാൽ ഗ്രേസ്​ മാർക്ക്​ അടക്കം നഷ്​ടമാകു​െമന്ന സങ്കടവും പലരും പങ്കു​െവച്ചു. ജില്ലയിൽ ​വോളിബാൾ, ഫുട്​ബാൾ, ഷട്ടിൽ ബാഡ്​മിൻറൺ പരിശീലനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്​. ടർഫുകൾ നേരത്തേ തന്നെ സജീവമായി. കോഴിക്കോട്​ സായി സൻെററും വിവിധ സ്​പോർട്​സ്​ കൗൺസിൽ ഹോസ്​റ്റലുകളും ഉടൻ തുറക്കുന്നതോടെ കായികമേഖല പുർണമായി ഉണരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.