സഹപാഠിക്ക് പൂർവവിദ്യാർഥി കൂട്ടായ്മയുടെ വാഹനം

മാവൂർ: പൂർവ വിദ്യാർഥി കൂട്ടായ്മയുടെ കാരുണ്യത്തിൽ ഭിന്നശേഷിക്കാരനായ സഹപാഠിക്ക് സഞ്ചരിക്കാൻ വാഹനം. മാവൂർ ഗ്വാളിയർ റയോൺസ് (ഗ്രാസിം) സ്കൂളിലെ പൂർവ വിദ്യാർഥികളുടെ 'നന്മരങ്ങൾ' വാട്സ്ആപ് കൂട്ടായ്മയാണ് കാരുണ്യത്തിൻെറ പുതിയ പാഠം തീർത്തത്. ഫാക്ടറി പൂട്ടിയതോടെ 2001ൽ താഴ്വീണ സ്കൂളിലെ 1971-2001 വരെയുള്ള പൂർവവിദ്യാർഥികളുടെ കൂട്ടായ്മയാണ് സഹപാഠിയും ഭിന്നശേഷിക്കാരനും പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടിവരികയും ചെയ്ത കെ.വി. ഗിരീഷ്കുമാറിന്​ കൈത്താങ്ങായത്. കൂട്ടായ്മയുടെ ചീഫ് കോഓഡിനേറ്റർ മാവൂർ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. വാട്സ്ആപ്​ ഗ്രൂപ്പിലൂടെ വിവരം അറിയിച്ച് ഒരാഴ്ചക്കുള്ളിൽ ഒരു ലക്ഷത്തിേലറെ രൂപ സ്വരൂപിച്ചാണ് വാഹനം വാങ്ങിയത്. വാട്സ്ആപ് കൂട്ടായ്മയുടെ ഉദ്ഘാടനം കൂടിയായിരുന്നു പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.