സ്ഥലംമാറ്റം നിരോധിച്ചതിന്​ പിന്നാലെ സ്ഥലംമാറ്റ ഉത്തരവിറക്കി വകുപ്പുകൾ

തിരുവനന്തപുരം: ജീവനക്കാരുടെ സ്ഥലംമാറ്റം നിരോധിച്ച്​ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ ഉത്തരവിറക്കിയതിന്​ പിന്നാലെ ഉത്തരവിറക്കി വകുപ്പുകൾ. ട്രഷറി വകുപ്പിൽ സ്ഥലം മാറ്റത്തി​ൻെറ രണ്ട്​ ഉത്തരവുകൾ ചൊവ്വാഴ്​ച പുറത്തിറങ്ങി. രണ്ടും പഴയ തീയതികളിലാണ്​ വന്നിരിക്കുന്നത്​. ചൊവ്വാഴ്​ചയാണ്​ ​ ട്രഷറികൾക്ക്​ കിട്ടിയത്​. കെ.എസ്​.എഫ്​.ഇയിൽ 176 പേരുടെ നീണ്ട സ്ഥലംമാറ്റ ഉത്തരവും ഇറങ്ങി. ഇത്​ നവംബർ രണ്ട്​ തീയതി​െവച്ചാണ്​ പുറത്തിറങ്ങിയത്​. തെരഞ്ഞെടുപ്പി​ൻെറ സുഗമ നടത്തിപ്പിന്​ ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റത്തിന് നവംബർ രണ്ടുമുതൽ െതരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെയാണ്​ വിലക്കേർപ്പെടുത്തി ചീഫ് സെക്രട്ടറിക്കും മറ്റ് വകുപ്പ് തലവന്മാർക്കും കമീഷൻ നിർദേശം നൽകിയത്​. വകുപ്പുകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും നിയമാനുസൃത ബോർഡുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റത്തിനും ഇത്​ ബാധകമായിരുന്നു. കൂട്ട സ്​ഥലംമാറ്റമാ​ണ്​ കെ.എസ്​.എഫ്​.ഇയിൽ നടന്നത്​. അടിയന്തരമായി പുതിയ ​സ്ഥലങ്ങളിൽ ചുമതലയേൽക്കാനാണ്​ നിർദേശം​. ട്രഷറി വകുപ്പിൽ ഒക്​ടോബർ 23 ​െവച്ച്​ രണ്ട്​ യു.ഡി ടൈപ്പിസ്​റ്റുമാർക്ക്​ സ്ഥലം മാറ്റവും രണ്ടുപേർക്ക്​ സ്ഥാനക്കയറ്റവും നൽകി ഉത്തരവിറക്കി. ജൂനിയർ സൂപ്രണ്ടുമാരിൽ ആറുപേർക്ക്​ സ്ഥലം മാറ്റവും മറ്റ്​ മൂന്ന്​ ജീവനക്കാർക്ക്​​ സ്ഥാനക്കയറ്റവും നൽകി മറ്റൊരു ഉത്തരവുമിറങ്ങി. നവംബർ 30െവച്ചാണ്​ ഉത്തരവ്​. ചൊവ്വാഴ്​ചയാണ്​ ​ട്രഷറികളിൽ മെയിൽ വഴി എത്തിയത്​. നേരത്തേ ഉത്തരവ്​ തയാറായതാണെങ്കിൽതന്നെ ​ പുറപ്പെടുവിക്കാതെ ​െവച്ചിരുന്നു എന്ന്​ കരുതണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.