ആവര്‍ത്തിക്കുന്ന ഏറ്റുമുട്ടല്‍കൊല നിയമവ്യവസ്ഥയെ അപ്രസക്തമാക്കും -സോളിഡാരിറ്റി

കോഴിക്കോട്: ജനാധിപത്യ രാജ്യത്ത് ഭരണഘടനയും നിയമവ്യവസ്ഥയും അട്ടിമറിച്ച് നിയമപാലകര്‍ വിധികര്‍ത്താക്കളാകുന്ന അവസ്ഥയാണ് ആവര്‍ത്തിക്കുന്ന ഏറ്റുമുട്ടല്‍കൊലകള്‍ ഉണ്ടാക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ്​ നഹാസ് മാള. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മാത്രം പത്തിലധികം വ്യാജ ഏറ്റുമുട്ടലുകളിലായി പത്തിലധികം പേരെ പൊലീസും പ്രത്യേകസേനയും കൊലപ്പെടുത്തുകയും ചെയ്തു. സര്‍ക്കാറുകള്‍ പ്രതിസന്ധിയിലാകുമ്പോഴും മാവോയിസ്​റ്റ്​ നിയന്ത്രണത്തിനായുള്ള ഫണ്ടുകള്‍ നിലനിര്‍ത്തുന്നതിനുമെല്ലാം ഇത്തരം ഏറ്റുമുട്ടലുകള്‍ ഉപയോഗിക്കുന്നുണ്ട്. വ്യാജ ഏറ്റുമുട്ടല്‍കൊലകള്‍ക്കെതിരെ പൗരസമൂഹം ശബ്​ദമുയര്‍ത്തണമെന്നും നഹാസ് മാള പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.