സംവരണ മാനദണ്ഡം സാമൂഹിക പിന്നാക്കാവസ്ഥ -ഭരണഘടന സംരക്ഷണ സമിതി

ഫറോക്ക്: രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശ്ശബ്​ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തി​ൻെറ അടിസ്ഥാന ആശയങ്ങളെത്തന്നെ കുഴിച്ചുമൂടിയിരിക്കുന്നതെന്ന് ബേപ്പൂർ നിയോജക മണ്ഡലം ഭരണഘടന സംരക്ഷണ സമിതി. ഭരണഘടന സംരക്ഷണ സമിതി ബേപ്പൂർ മണ്ഡലം കമ്മിറ്റി നടത്തിയ സംഗമം മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. മായിൻഹാജി ഉദ്​ഘാടനം ചെയ്​തു. സയ്യിദ് മുബശ്ശിർ തങ്ങൾ അധ്യക്ഷത വഹിച്ചു. പി.സി അഹമ്മദ് കുട്ടിഹാജി, കെ.കെ.ആലിക്കുട്ടി, എം.മുഹമ്മദ് കോയ ഹാജി, വി.കെ.ബാവ, പാറക്കൽ മുഹമ്മദ്, തസ് വീ ഹസ്സൻ, ഡി.പി. സിദ്ദീഖ്, പി.ആസിഫ്, എൻ.കെ.ബിച്ചിക്കോയ, മുഹമ്മദ് കക്കാട്, എ അഹമ്മദ് കോയ, ഹമീദ് പട്ടത്താനം, എം.കെ ഹസ്സൻകോയ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.