ജനതാദൾ പ്രതിഷേധ സംഗമം

ചേളന്നൂർ: വാളയാറിലെ പെൺകുട്ടികൾക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട്​ ഭാരതീയ നാഷനൽ ജനതാദൾ നടത്തിയ മാർച്ച് തടഞ്ഞ് പ്രവർത്തകരെ മർദിക്കുകയും കസ്​റ്റഡിയിലെടുക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പ്രതിഷേധ സംഗമം നടത്തി. ജനതാദൾ ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ചേളന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ പി. അബ്​ദുറഹിമാൻ, യൂത്ത് കോൺഗ്രസ്​ മുൻ ജില്ല പ്രസിഡൻറ് പി.പി. നൗഷീർ, ജനതാദൾ ജില്ല സെക്രട്ടറി പി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പി. അശോകൻ സ്വാഗതവും സുരേശൻ പു റായിൽ നന്ദിയും പറഞ്ഞു. യുവതിയെ കാണാനില്ലെന്ന്​ പരാതി വെള്ളിമാട്​കുന്ന്​: ഭർതൃമതിയായ യുവതിയെ കാണാനില്ലെന്ന്​ പരാതി. മൂഴിക്കൽ സ്വദേശിനിയായ ദിൽഷാന (19)യെയാണ്​ ചൊവ്വാഴ്​ച ഉച്ച മുതൽ കാണാതായതായി ചേവായൂർ പൊലീസിൽ പരാതി നൽകിയത്​. പൊലീസ്​ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.