ബേപ്പൂർ മത്സ്യബന്ധന തുറമുഖത്ത് കോവിഡ് പരിശോധന പുനരാരംഭിച്ചു

ബേപ്പൂർ: കോവിഡ് പരിശോധന ക്യാമ്പിൽ ആരും പരിശോധനക്ക് എത്താത്തതിനെ തുടർന്ന് ഏതാനും ആഴ്​ചകളായിനിർത്തിവെച്ച മത്സ്യബന്ധന തുറമുഖത്തെ പരിശോധന പുനരാരംഭിച്ചു. ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പി​ൻെറയും ഹാർബർ മാനേജ്മൻെറ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ്​ സംഘടിപ്പിച്ചത്. ചൊവ്വാഴ്​ച രാവിലെ തുറമുഖത്ത് നടത്തിയ പരിശോധനയിൽ പങ്കെടുത്ത 300 പേരിൽ 17 പേർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചു. കോവിഡ് കേസുകളുടെ എണ്ണം കൂടിയാൽ ഏതാനും ആഴ്​ചകൾക്ക് മുമ്പ് മാത്രം പ്രവർത്തനം പുനരാരംഭിച്ച തുറമുഖം, ജില്ലാഭരണകൂടം വീണ്ടും അടച്ചുപൂട്ടുമോ എന്ന ഭീതിയിലാണ് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ. തീരദേശ മേഖലകളിൽ കോവിഡ് അനിയന്ത്രിതമായി വ്യാപിച്ചതിനെ തുടർന്ന് അസിസ്​റ്റൻറ് കലക്​ടർ പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മത്സ്യബന്ധന തുറമുഖത്ത് നിരന്തര പരിശോധനകൾ നടത്തണമെന്ന് തീരുമാനിച്ചത്. ബേപ്പൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്​ടർ സലീഷ് , മെഡിക്കൽ ഓഫിസർ ഡോക്​ടർ ദീപു , ഹാർബർ നോഡൽ ഓഫിസർ നിഷാദ്, ഹാർബർ മാനേജ്മൻെറ് സൊസൈറ്റി ഭാരവാഹികളായ മുസ്​തഫ ഹാജി, ദേവരാജൻ, കരുണൻ, ബോട്ട് ഓണർ അസോസിയേഷൻ എം. ബഷീർ ഹാജി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.