പൊലീസ് വെടിവെപ്പ്; വിലങ്ങാട് വനമേഖലയിൽ തിരച്ചിൽ

നാദാപുരം: വയനാട് ബാണാസുര മലയിലുണ്ടായ പൊലീസ് വെടിവെപ്പിൽ മാവോവാദി കൊല്ലപ്പെട്ടതി​ൻെറ പശ്ചാത്തലത്തിൽ പൊലീസ് വിലങ്ങാട് വനമേഖലയിൽ തിരച്ചിൽ നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കണ്ണവം വനമേഖലയോടു ചേർന്ന വനത്തിൽ പരിശോധന നടത്തിയത്. വെടിവെപ്പിൽനിന്ന്​ രക്ഷപ്പെട്ടവർ വയനാട് ഭാഗത്തേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തിയാണ് വനത്തിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കിയത്. നേരത്തേ ചില സ്ഥലങ്ങളിൽ എത്തിയ മാവോവാദികൾ വനംവകുപ്പ് ഓഫിസുകളുടെയും മറ്റും വിവരങ്ങൾ ശേഖരിച്ചതായി പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. ഇതി​ൻെറ അടിസ്ഥാനത്തിൽ മേഖലയിലെ വനംവകുപ്പ് ഓഫിസുകളുടെയും മാവോവാദി ഭീഷണി നേരിടുന്ന പൊലീസ് സ്​റ്റേഷനുകളുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 2013, 2014, 2016 വർഷങ്ങളിൽ വളയം പൊലീസ് സ്​​േറ്റഷനിൽ രൂപേഷ് ഉൾപ്പെടെ മാവോവാദികൾ എത്തിയതിന് കേസെടുത്തിരുന്നു. വിലങ്ങാട് വായാട് കോളനിയിൽ എത്തിയ കേസിൽ നേരത്തേ അറസ്​റ്റിലായ രൂപേഷിനെ പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. നാദാപുരം പൊലീസ് സബ് ഡിവിഷനു കീഴിലെ മാവോവാദി ഭീഷണി നേരിടുന്ന സ്​റ്റേഷനുകളിലും മലയോര മേഖലകളിലും ജാഗ്രത നിർദേശം നൽകിയതായി നാദാപുരം ഡിവൈ.എസ്.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.