വേങ്ങേരി മാര്‍ക്കറ്റിനെ നാളികേര ട്രേഡിങ്​ ഹബ്ബാക്കും -കൃഷി മന്ത്രി

കോഴിക്കോട്​: കേരളത്തി​ൻെറ നാളികേര മാര്‍ക്കറ്റ് എന്ന നിലയിലേക്ക് വേങ്ങേരി മാര്‍ക്കറ്റിനെ നാളികേര ട്രേഡിങ്​ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായി കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കേരകൃഷിയുടെ സമഗ്ര വികസനത്തിനായി കൃഷിവകുപ്പ് 2020-21 വര്‍ഷത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കൂത്താളി ഫാമില്‍ നാളികേരാധിഷ്ഠിത സംരംഭം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. 2019 മുതല്‍ 2029 വരെയുള്ള പത്തുവര്‍ഷം നീണ്ടുനില്‍ക്കുന്ന സമഗ്ര നാളികേര വികസനമാണ് നാളികേര മിഷന്‍ ലക്ഷ്യമിടുന്നത്. കേടുവന്ന തെങ്ങിന്‍ തൈകള്‍ വെട്ടിമാറ്റി ഉൽപാദനക്ഷമതയുള്ള രണ്ടു കോടി തൈകള്‍ ​െവച്ചുപിടിപ്പിക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്. ഓരോ വാര്‍ഡിലും 75 തെങ്ങിന്‍തൈകളുടെ വിതരണവും രണ്ടു വര്‍ഷമായി നടക്കുന്നു. കേരഗ്രാമം പദ്ധതിയുടെ എറ്റവും വലിയ ലക്ഷ്യം നാളികേര ഉൽപാദനം വര്‍ദ്ധിപ്പിക്കുക, ഉൽപാദന വിസ്തൃതി വർധിപ്പിക്കുക എന്നിവയാണ്. എഴരലക്ഷം ഹെക്ടര്‍ നാളികേര കൃഷി എന്നത് ഒമ്പതു ലക്ഷം ഹെക്ടറാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ ഗ്രാമപഞ്ചായത്തിലും 250 ഹെക്ടര്‍ വീതമുള്ള കേരഗ്രാമം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഒരു തെങ്ങില്‍നിന്ന് കുറഞ്ഞത് പത്തു​ നാളികേരം അധികം വർധിപ്പിച്ചാല്‍ 13-14 കോടിവരെ നാളികേര വർധന പ്രതീക്ഷിക്കാം. ഇതോടെ സമ്പദ്ഘടനയില്‍ ഒരു പ്രധാന വിളയായി നാളികേരത്തെ കൊണ്ടുവരാന്‍ സാധിക്കും -മന്ത്രി പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ലയില്‍ കൂരാച്ചുണ്ട്, തോടന്നൂര്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളില്‍ പ്രാദേശിക ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.