അഡ്വ. വി. ബാലൻ തലശ്ശേരി: തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകനും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന തലശ്ശേരി ജില്ല കോടതിക്കടുത്ത 'സ്വാതി'യിൽ വി. ബാലൻ (91) നിര്യാതനായി. അവിഭക്ത കമ്യൂണിസ്‌റ്റ് പാർട്ടിയുടെയും സി.പി.എമ്മിൻെറയും കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗവും കെ.എസ്.വൈ.എഫിൻെറ കൂത്തുപറമ്പിലെ ആദ്യകാല നേതാവുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ബ്രണ്ണൻ കോളജിലും മദിരാശി ലോ കോളജിലുമായിരുന്നു പഠനം. 1954ൽ കൂത്തുപറമ്പ് കോടതിയിൽ അഡ്വ. സി.ആർ. ശ്രീനിവാസ അയ്യരുടെ ജൂനിയറായാണ് പ്രാക്ടീസ് തുടങ്ങിയത്. ആറ് പതിറ്റാണ്ട് വിവിധ കോടതികളിൽ അഭിഭാഷകനായി. 1967ൽ ഇ.എം.എസ് സർക്കാറിൻെറ കാലത്താണ് തലശ്ശേരി കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായത്. കൂത്തുപറമ്പ് കോഓപറേറ്റിവ് റൂറൽ ബാങ്ക് മുൻ പ്രസിഡൻറാണ്. കൂത്തുപറമ്പ് തൊക്കിലങ്ങാടി വെങ്ങിലോട്ട് തറവാട്ടിൽ പരേതരായ വി. കൊട്ടൻെറയും പാറുവിൻെറയും മകനാണ്. ഭാര്യ: പരേതയായ സരോജിനി (റിട്ട. അധ്യാപിക, തലശ്ശേരി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ). മകൾ: ഡോ. ഷൈന (പിണറായി സി.എച്ച്.സി). മരുമകൻ: ഡോ. അനിൽകുമാർ (പാനൂർ സി.എച്ച്.സി). സഹോദരങ്ങൾ: ദാസൻ (സിൽവർ മർച്ചൻറ്, തലശ്ശേരി), ജാനു, ദേവി, കാർത്യായനി (മൂവരും കൂത്തുപറമ്പ്), സരസ്വതി (ധർമടം), പരേതരായ ഷൺമുഖൻ, ശാരദ, സാവിത്രി. സംസ്‌കാരം ബുധനാഴ്‌ച രാവിലെ 10ന് കൂത്തുപറമ്പ് നിർമലഗിരി കരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.