മഞ്ചേശ്വരം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

മഞ്ചേശ്വരം സ്വദേശി ദുബൈയിൽ നിര്യാതനായി മഞ്ചേശ്വരം: ഹൃദയാഘാതം മൂലം മഞ്ചേശ്വരം സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. അബ്​ദുൽ കരീം- ആയിഷ ദമ്പതികളുടെ മകനും മഞ്ചേശ്വരം ഗുഡ്ഡക്കേറി സ്വദേശിയുമായ മുഹമ്മദ് അസ്കറാണ്​ (25) മരിച്ചത്. ഒരുവർഷം മുമ്പാണ് അസ്കർ ദുബൈയിലെത്തിയത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ്​ ഉറങ്ങിയ ഇയാളെ രാവിലെ സുഹൃത്തുക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ചലനമറ്റുകിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരങ്ങൾ: മൻസൂർ, മഷ്ഹൂദ്, ഇർഷാന, അർഷാന, തൗസീറ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.