കോർപറേഷനിലും ജില്ല പഞ്ചായത്തിലും യു.ഡി.എഫ്​ സീറ്റ്​​ ധാരണ

തദ്ദേശീയം സ്ലഗ്​ വെക്കുക കോഴിക്കോട്​: തദ്ദേശതെരഞ്ഞെടുപ്പി​ൻെറ പ്രഖ്യാപനം വരുംമു​​െമ്പ പതിവ്​ തെറ്റിച്ച്​ യു.ഡി.എഫ്​ സീറ്റ്​ വിഭജന ചർച്ച പൂർത്തിയാക്കി. കോഴിക്കോട്​ കോർപറേഷനിലും ജില്ലപഞ്ചായത്തിലും ഘടകകക്ഷികളുടെ സീറ്റ്​ വിഭജനമാണ്​ മുൻകാലങ്ങളെ അപേക്ഷിച്ച്​ നേരത്തേ പൂർത്തിയായത്​. ജില്ലയിലെ മറ്റ്​ നഗരസഭകളിലും സീറ്റുവിഭജനം ഏതാണ്ട്​ പൂർത്തിയായി. സ്​ഥാനാർഥിപ്രഖ്യാപനം വെള്ളിയാഴ്​ച നടക്കുമെന്നാണ്​ നേതാക്കൾ പറയുന്നത്​. വ്യാഴാഴ്​ച രമേശ്​ ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നേതാക്കൾ കോഴിക്കോട്ട്​​ എത്തി സ്​ഥാനാർഥി പട്ടികക്ക്​ അന്തിമാനുമതി നൽകും. കോർപറേഷനിൽ ഇത്തവണ മൂന്ന്​ സീറ്റ്​ മുസ്​ലീം ലീഗ്​​ അധികമായി ചോദിക്കുന്നുണ്ട്​. വീരേന്ദ്രകുമാർ വിഭാഗം ജനതാദളിന്​ നേരത്തേ നൽകിയ സീറ്റുകളാണ് ലീഗ്​ ചോദിക്കുന്നത്​. അന്ന്​ എൽ.ജെ.ഡിക്ക്​ ​ സീറ്റ്​ വിട്ടുകൊടുത്തത്​ കോൺസ്രഗ്​ ആയതിനാൽ ആ സീറ്റ്​ തങ്ങൾക്കുതന്നെ വേണമെന്ന നിലപാടിലാണ്​ കോൺഗ്രസ്​. വെൽഫെയർ പാർട്ടിക്ക് കോഴിക്കോട്​ കോർപറേഷനിൽ രണ്ട്​ സീറ്റും ജില്ലപഞ്ചായത്തിൽ ഒരു സീറ്റും നൽകും. കോർപറേഷനിൽ കോൺഗ്രസും ലീഗും വെൽഫെയർപാർട്ടിക്ക്​ ഒാരോ സീറ്റ്​ വിട്ടുകൊടുക്കാനാണ്​​ ധാരണ. കോഴിക്കോട്​ കോർപറേഷനിൽ കോൺഗ്രസ്​ 45, മുസ്​ലീം ലീഗ്​ 22, സി.എം.പി രണ്ട്​, കേരള കോൺഗ്രസ്​ ജോസഫ്​ ഒന്ന്​ സീറ്റുകളിലാണ്​ മത്സരിക്കുക. യു.ഡി.എഫിനൊപ്പം നിൽക്കുന്ന ജനതാദളിന്​ ഒരു സീറ്റ്​ നൽകും. ബാക്കി വരുന്ന രണ്ട്​ സീറ്റിന്​ വേണ്ടിയാണ്​ ലീഗും കോൺഗ്രസു​ം ആവശ്യമുന്നയിക്കുന്നത്​. ഇതിൻമേലുള്ള ചർച്ച ഇന്ന്​ പൂർത്തിയാവുമെന്നാണ്​ നേതാക്കൾ പറയുന്നത്​. ജില്ലപഞ്ചായത്തിൽ കോൺഗ്രസ്​ 12, മുസ്​ലിംലീഗ്​്​ എട്ട്​, സി.എം.പി. ഒന്ന്​, കേരള കോൺഗ്രസ്​ ജോസഫ്​ ഒന്ന്​, യു.ഡി.എഫിനൊപ്പം നിൽക്കുന്ന ജനതാദളിന്​ ഒന്ന്​, സി.എം.പി ഒന്ന്​, ആർ.എം.പി ഒന്ന്​ വീതം സീറ്റുകളിൽ മത്സരിക്കും. ഫോർവേഡ്​ ബ്ലോക്​, ആർ.എസ്​.പി, കേരള കോൺഗ്രസ്​ ജേക്കബ്​, കക്ഷികൾക്ക്​ സീറ്റ്​ നൽകുന്നതിനെ കുറിച്ച്​ ഇന്ന്​ ഡി.സി.സി ഒാഫിസിൽ ചർച്ച നടക്കും. പയ്യോളി, രാമനാട്ടുകര, കൊടുവള്ളി എന്നിവിടങ്ങളിലും യു.ഡി.എഫ്​ സീറ്റ്​ വിഭജനം പൂർത്തിയായിട്ടുണ്ട്​. വടകര, ഫറോക്ക്​, എന്നീ നഗരസഭകളിൽ രണ്ട്​ വീതം സീറ്റുകളെ ചൊല്ലി തർക്കമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.