പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു കൊളച്ചേരി: . നാറാത്ത് മാപ്പിള എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി വളവിൽ ചേലേരി എടക്കേത്തോടിന് സമീപത്തെ ബൈത്തുൽ ഫൗസിയിൽ സിയ നബീൽ ആണ് മരിച്ചത്. പ്രവാസിയായ നബീലി‍ൻെറയും നാറാത്ത് മാപ്പിള എൽ.പി സ്കൂൾ അധ്യാപിക റസാനയുടെയും മകളാണ്. ഞായറാഴ്​ച രാത്രി ഒമ്പ​തോടെ സമീപത്തെ വീട്ടിൽ നിന്ന്​ തിരിച്ചുവരുന്നതിനിടയിലാണ്​ കടിയേറ്റത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന്​ ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലർച്ചയോടെ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.