വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി തുടങ്ങി

കോഴിക്കോട്: നടൻ തിലകൻ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക്​ എടക്കരയിൽ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സമിതി പ്രസിഡൻറ്​ ജഗത് മയൻ ചന്ദ്രപുരി വിദ്യാർഥികൾക്ക് എൽ.സി.ഡി ടി.വി, മൊബൈൽ ഫോൺ എന്നിവ നൽകി നിർവഹിച്ചു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്​ കെ.കെ. ശിവദാസൻ മുഖ്യാതിഥിയായിരുന്നു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകൻ രവി ചാത്തോത്ത്, കെ.സി. മുഹമ്മദ്, ഷലൂബ് ഖാൻ, റോഷൻ ബാബു എരഞ്ഞിക്കൽ, ബിജു കോവൂർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.