ബേപ്പൂർ ഫിഷറീസ് ഹൈസ്കൂളിൽ ആധുനിക ലാബ്

ബേപ്പൂർ: ബേപ്പൂർ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ആൻഡ്​ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള ലാബുകൾ ഒരുക്കുന്നു. തീരദേശ വികസന കോർപറേഷൻ 4.35 കോടി രൂപ ചെലവിട്ട് സ്കൂളിൽ നടപ്പാക്കുന്ന വികസന പദ്ധതികളിലുൾപ്പെടുത്തിയാണ് ലാബുകൾ സജ്ജമാക്കുന്നത്. തീരമേഖലയിലെ സ്കൂളുകളിലെ അടിസ്ഥാന -ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി, അന്താരാഷ്​ട്ര നിലവാരത്തിലേക്കുയർത്തുകയും മികവി​ൻെറ കേന്ദ്രങ്ങളാക്കുകയുമാണ് സർക്കാറി​ൻെറ ലക്ഷ്യം. ഇതി​ൻെറ ഭാഗമായി ബേപ്പൂരിലെ ഫിഷറീസ് ഹൈസ്കൂൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങൾക്കായി വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തും. 15 ലക്ഷം ചെലവിട്ട് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, വൊക്കേഷനൽ ലാബുകളും ഹൈസ്കൂളിന് ആദ്യഘട്ടത്തിൽ ബയോളജി ലാബുമാണ് നിർമിക്കുന്നത്. പുതിയ ക്ലാസ് മുറികൾക്കൊപ്പം 1.35 കോടി ചെലവിട്ട് സർവസൗകര്യങ്ങളോടും കൂടിയ വിവിധോദ്ദേശ്യ ഓഡിറ്റോറിയം നിർമാണത്തി​ൻെറ ടെൻഡർ നടപടികളും പൂർത്തിയായി. നിലവിൽ ബേപ്പൂരിൽ ഔദ്യോഗിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുൾപ്പെടെ സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിൽ സ്കൂൾ ഓഡിറ്റോറിയം പ്രദേശത്തുകാർക്ക് ഏറെ ഗുണകരമാകുമെന്ന് തീരദേശ വികസന കോർപറേഷൻ ചീഫ് എൻജിനീയർ എം.എ. അൻസാരി പറഞ്ഞു. സ്കൂളിന് മൈതാനവും പരിസരവും ഉൾപ്പെടുന്ന സ്ഥലം പ്രത്യേകമായി ലാൻഡ്​സ്കേപ്പിങ്​ നടത്തി അത്യാകർഷകമാക്കാനും പദ്ധതിയുണ്ട്. വി.കെ.സി. മമ്മത് കോയ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് രണ്ടുതവണ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയും ഉന്നത ഉദ്യോഗസ്ഥ സംഘവും സ്കൂൾ സന്ദർശിച്ചിരുന്നു. ഇതി​ൻെറ തുടർച്ചയായാണ് സ്കൂളി​ൻെറ വികസനത്തിനായി കൂടുതൽ ഫണ്ടുകൾ അനുവദിച്ചത്. നേരത്തേ രണ്ടര കോടി രൂപ ചെലവിട്ട് പുതിയ കെട്ടിടവും എം.എൽ.എ ഫണ്ടിൽനിന്ന്​ 60 ലക്ഷം ചെലവിട്ട് ചുറ്റുമതിലും വൈദ്യുതീകരണവും പൂർത്തിയാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.