മൂഴിക്കൽ: മത്സ്യകൃഷി തങ്ങളെക്കൊണ്ട് പറ്റില്ലെന്ന് വിചാരിക്കുന്നവർക്ക് മാതൃകയാണ് മൂഴിക്കലിലെ സറീന. കുവൈത്തിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ എത്തിയ മൂഴിക്കൽ വിരുപ്പിൽ ചാലുമ്പാട്ടിൽ നസീറിൻെറ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടുപോകുന്നത് ഭാര്യ സറീനയാണ്. ബയോഫ്ലോക്ക് മത്സ്യകൃഷിയുമായി സറീന ഇപ്പോൾ ഏറെ തിരക്കിലാണ്. പ്രവാസത്തിനുശേഷം ജ്വല്ലറി തുടങ്ങിയെങ്കിലും പിന്നീട് നിർത്തി. ഇതിനിടയിലാണ് ബയോഫ്ലോക് മത്സ്യകൃഷിയിൽ ആകൃഷ്ടനായത്. നിരപ്പായ ഭൂമിയിൽ അഞ്ചുമീറ്റർ വ്യാസത്തിലും 1.20 മീറ്റർ ഉയരത്തിലും ഇൻഡസ്ട്രിയൽ വർക്കോടുകൂടിയ കുളം നിർമിച്ചു. ഫിഷറീസ് വകുപ്പിൻെറ കല്ലാനോടുള്ള ഫാമിൽനിന്ന് ഗിഫ്റ്റ് തിലാപി മത്സ്യക്കുഞ്ഞുങ്ങളെയും സംഘടിപ്പിച്ചു. നാലുമാസം കഴിഞ്ഞുള്ള വിളവെടുപ്പാണ് ഇരുവരെയും ഞെട്ടിച്ചത്. ആദ്യ വിളവെടുപ്പിൽ 75 കിലോയോളം മത്സ്യം ലഭിച്ചു. അത്യാവശ്യം സ്ഥലവും വെള്ളത്തിൻെറ സൗകര്യവുമുണ്ടെങ്കിൽ ആർക്കും തുടങ്ങാവുന്നതാണ് മീൻകൃഷിയെന്ന് ഇരുവരും പറയുന്നു. ബയോഫ്ലോക് മീൻകൃഷിയെപ്പറ്റി ആർക്കും സൗജന്യമായി വിവരം നൽകാനും തയാറാണ് കുടുംബം. ഫോൺ: 9895 282 190
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.