കരനെല്ല് വിളവെടുത്ത് ബിരുദ വിദ്യാർഥി സനന്ദ്

ചേളന്നൂർ: കോവിഡ് ഇടവേളയിൽ സംയുക്ത കൃഷിനടത്തി മാതൃകയായി രണ്ടാംവർഷ ബിരുദ വിദ്യാർഥി സനന്ദ്. വേങ്ങോറത്ത് കാവിനുസമീപത്തെ തരിശായി കിടക്കുന്ന 50 സൻെറ് സ്ഥലത്ത് ജൂൺ 15ന് വിതച്ച കരനെല്ലാണ് വിളവെടുത്തത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ മിനി ചെട്ട്യാംകണ്ടി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗൗരി പുതിയോത്ത്, വി. ജിതേന്ദ്രനാഥ് സി.ഡി.എസ് അംഗം എം.പി. രതി, ബിന്ദു രവി, ലിജി ഷാജി, വിജിത ഷൈജു, സയന രവി, വി.പ്രഭാകരൻ, എ.കെ. പ്രമോദ്, വി.ടി. വേലായുധൻ, കുട്ടായി വി, അശ്വിൻ എടവലത്ത് എന്നിവർ സംബന്ധിച്ചു. ബാലുശ്ശേരി സ്വകാര്യ കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ സനന്ദ് മഞ്ഞൾ കൃഷിയും ഭക്ഷ്യ - അലങ്കാര മത്സ്യകൃഷിയും ചെയ്യുന്നുണ്ട്​. ശിൽപി കൂടിയാണ്​. പൊതു പ്രവർത്തകനായ വി.ടി. രവികുമാറി‍ൻെറയും ബിന്ദുവി‍ൻെറയും മകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.