തുറക്കാത്ത ബാങ്കിൽനിന്ന് അലാറം

ബേപ്പൂർ: അടച്ചിട്ട ബാങ്കിൽനിന്ന്​ തുടർച്ചയായി 15 മിനിറ്റോളം അലാറം മുഴങ്ങിയത് അൽപനേരം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. ബേപ്പൂർ ആർ.എം ഹോസ്പിറ്റലിനു സമീപം പുതുതായി പ്രവർത്തനം തുടങ്ങാനിരിക്കുന്ന സ്​റ്റേറ്റ്​ ബാങ്ക് ഓഫ് ഇന്ത്യയുടെ ബേപ്പൂർ ശാഖയിൽനിന്നാണ് ഞായറാഴ്ച രാവിലെ ഒമ്പതിന്​ അലാറം മുഴങ്ങിയത്. കൺട്രോൾ റൂം പൊലീസിൽ വിവരമെത്തിയപ്പോൾ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഷാനവാസും സംഘവും എത്തി ബാങ്കിന് ചുറ്റും നിരീക്ഷണം നടത്തി. ബേപ്പൂർ സബ് ഇൻസ്പെക്ടർ ശ്യാമി​ൻെറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘവും സ്ഥലത്തെത്തി. ബാങ്ക് മാനേജർ സ്ഥലത്തെത്തുന്നതിന്​ മുമ്പായി അലാറം നിലച്ചിരുന്നു. ​െപാലീസി​ൻെറ സാന്നിധ്യത്തിൽ ബാങ്ക് തുറന്ന് ആദ്യം ഷെൽഫും പിന്നീട് സി.സി.ടി.വിയും പരിശോധിച്ചു. മോഷണ ശ്രമങ്ങളൊന്നും നടന്നതായി കണ്ടെത്താൻ സാധിച്ചില്ല. ശാഖ മാറ്റിസ്ഥാപിക്കുന്നത് കാരണം പുതുതായി ക്രമീകരിച്ചതാണ് അലാറം. ബാങ്ക് തുറന്ന് പ്രവർത്തിക്കുന്നതിനു മുന്നോടിയായി അലാറത്തി​ൻെറ പ്രവർത്തനക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് മാനേജർ എം.കെ. വിവേക് അറിയിച്ചു. ബേപ്പൂർ ബസ്​സ്​റ്റാൻഡിനു മുൻവശം 40 വർഷത്തിലധികമായി പ്രവർത്തിക്കുന്ന എസ്.ബി.ഐ ശാഖ, സൗകര്യാർഥം ആർ.എം ഹോസ്പിറ്റലിന് സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ 22ന് തീരുമാനിച്ചതായിരുന്നു. ക്രിറ്റിക്കൽ കണ്ടെയ്​ൻമൻെറ് സോൺ ആയതിനാൽ ബാങ്കിന് പ്രവർത്തനം തുടങ്ങാൻ അനുവാദം ലഭിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.