കടലുണ്ടി ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

കടലുണ്ടി: ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ഓഫിസ് പ്രവർത്തന നവീകരണം, ആനുകൂല്യങ്ങളും വികസനവുമടക്കം സേവനങ്ങൾ വേഗത്തിൽ ജനങ്ങളിൽ എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗീകാരം. മണ്ണൂർ സിപെക്സ് ഓഡിറ്റോറിയത്തിൽ വി.കെ.സി. മമ്മദ്കോയ എം.എൽ.എ സാക്ഷ്യപത്രം പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. അജയകുമാറിന് കൈമാറി. ജില്ല പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ദിനേശ് ബാബു അത്തോളി, എൻ.കെ. ബിച്ചിക്കോയ, ടി.കെ. ശൈലജ, ഷൺമുഖൻ പിലാക്കാട്, സിന്ധു പ്രദീപ്, സി.കെ. ശിവദാസൻ, പാലയിൽ ഹരിദാസൻ, പ്രവീൺ ശങ്കരത്ത് എന്നിവർ സംസാരിച്ചു. സി. രമേശൻ സ്വാഗതവും അബ്​ദുൽ മുഖ്തദിർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.