ബേപ്പൂർ: മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടുകളിൽനിന്ന് മീൻ ഇറക്കാൻ കഴിയാതെ, കെട്ടിക്കിടക്കുന്നത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. ബേപ്പൂർ മേഖല, കണ്ടെയ്ൻമൻെറ് സോണായി തുടരുന്നതിൻെറ അടിസ്ഥാനത്തിൽ ഹാർബറിൽ മീൻ ഇറക്കുന്നതും വിപണനം നടത്തുന്നതും പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എത്തിയ പത്തോളം ബോട്ടുകളിൽനിന്ന് മീൻ ഇറക്കാൻ കഴിയാതെ തൊഴിലാളികളും ബോട്ടുടമകളും വിഷമത്തിലായത്. ബേപ്പൂർ മേഖല, ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോണാകുന്നതിനുമുമ്പ്, ഫിഷറീസ് അധികൃതർക്ക് മുമ്പാകെ രജിസ്ട്രേഷനും യാത്രാപാസും സ്വീകരിച്ച് നിയമാനുസൃതം മീൻപിടിത്തത്തിനായി പുറപ്പെട്ട ബോട്ടുകളാണിത്. ഇപ്പോൾ മത്സ്യവുമായി വന്ന ബോട്ടുകളിൽ ഏകദേശം ഒരു കോടിയോളം രൂപയുടെ മീൻ ഉണ്ടാകുമെന്നാണ് കണക്ക്. മത്സ്യം ഇറക്കാൻ ഇനിയും താമസിച്ചാൽ ഇത് ഭക്ഷ്യയോഗ്യമല്ലാതാവുകയും കടലിൽ തള്ളുകയും ചെയ്യേണ്ടിവരും. ബേപ്പൂരിലെ ഐസ് കമ്പനികളും നിശ്ചലമായതിനാൽ ബോട്ടുകളിൽ മീൻ കേടുകൂടാതെ സൂക്ഷിക്കാൻ സാധ്യമല്ല. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ ബോട്ട് ഓണേഴ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ ജില്ല കലക്ടറുമായി ബന്ധപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.