ഒമ്പതു കിലോ ചന്ദനവുമായി പിടിയിൽ

ഇരിട്ടി: അനധികൃതമായി കാറിൽ കടത്തുകയായിരുന്ന ഒമ്പതു​​ കിലോ ചന്ദനവുമായി മട്ടന്നൂർ സ്വദേശിയെ കൊട്ടിയൂർ റേഞ്ച് വനപാലക സംഘം അറസ്​റ്റ്​ ചെയ്തു. മട്ടന്നൂർ തെരൂർ സ്വദേശി ഷമീറിനെയാണ് കൊട്ടിയൂർ റേഞ്ച് ഫോറസ്​റ്റ്​ ഓഫിസർ പി. വിനുവും സംഘവും തെരൂരിൽ പിടികൂടിയത്. ചന്ദനം കടത്താനുപയോഗിച്ച കാറും കസ്​റ്റഡിയിലെടുത്തു. സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർമാരായ കെ.സി. അനീഷ്, കെ. ജിജിൽ, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ കെ.വി. സിജേഷ്, എം. ജിതിൻ, കെ.വി. ശിവശങ്കർ, മുകേഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.