കണ്ടെയിൻമെൻറ് സോൺ നിർണയത്തിലും രാഷ്​ട്രീയം -യു.ഡി.എഫ്

കണ്ടെയിൻമൻെറ് സോൺ നിർണയത്തിലും രാഷ്​ട്രീയം -യു.ഡി.എഫ് ഫറോക്ക്: കണ്ടെയ്​ൻമൻെറ്​ സോൺ നിർണയത്തിലും രാഷ്​ട്രീയ പ്രേരിത നടപടികളാണ് ഫറോക്ക് നഗരസഭയിൽ നടക്കുന്നതെന്ന്​ യു.ഡി.എഫ് ആരോപിച്ചു. മുനിസിപ്പാലിറ്റിയിൽ ആദ്യമായി കണ്ടെയ്ൻമൻെറ് സോണായത് ഡിവിഷൻ 15 ആണ്. രണ്ടാഴ്ചയിൽ അധികം സമയം കഴിഞ്ഞ് എല്ലാ കേസുകളും നെഗറ്റിവ് ആയി കണ്ടെയ്ൻമൻെറിൽനിന്ന്​ ഒഴിവാക്കി. പല തവണ ഒരു കേസുപോലും റിപ്പോർട്ട് ചെയ്യാതെ ഡിവിഷൻ 15 കണ്ടെയ്ൻമൻെറ് സോണാക്കി. ആർ.ആർ.ടി യോഗം ചേർന്ന് പുനഃപരിശോധന ഹരജി കലക്ടർക്ക് നൽകിയാണ് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം കലക്ടറുടെ പുതിയ ഉത്തരവിൽ വീണ്ടും ഡിവിഷൻ 15 നെ കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഒരു പുതിയ കേസ് പോലും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടാതെയാണിത്​. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് ഡിവിഷൻ ചെയർമാൻ മാളിയേക്കൽ മുഹമ്മദ് കൺവീനർ പി.കെ. ശബീർ അലി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.