വടകരയിൽ വിടാതെ കോവിഡ്

വടകര: നഗരസഭയില്‍ വ്യാഴാഴ്ച 16 പേര്‍ക്ക് കോവിഡ് പോസിറ്റിവായി. മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയും മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ കോഴി സ്​റ്റാളിലെ തൊഴിലാളിയും ഉൾപ്പെടെയാണിത്. നഗരസഭയിലെ എട്ടുപേര്‍ രോഗമുക്​തരായിട്ടുണ്ട്​. നിലവില്‍ 133 പേരാണ് നഗരസഭയില്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച നഗരസഭയില്‍ നാരായണ നഗരം വാര്‍ഡ് കൂടി കണ്ടെയ്​ൻമൻെറ്​ സോണായി. ഇതറിയാതെ തുറന്ന കടകള്‍ പൊലീസ് പൂട്ടിച്ചു. ചോറോട് പഞ്ചായത്തില്‍ ഒരാള്‍ക്കുകൂടി പോസിറ്റിവായി. അഴിയൂര്‍ പഞ്ചായത്തില്‍ 16കാരന് കോവിഡ് സ്ഥിരീകരിച്ചു. മാഹിയില്‍ നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹാര്‍ബര്‍ ഫിഷര്‍മൻെറ്​ കോളനിക്ക് സമീപം താമസക്കാരനാണിയാള്‍. 18ാം വാര്‍ഡില്‍ രോഗികളില്ലാത്തതിനാല്‍ കണ്ടെയ്​ൻമൻെറ്​ സോണില്‍ നിന്നൊഴിവാക്കിത്തരാന്‍ പഞ്ചായത്ത് അപേക്ഷ നല്‍കി. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ അടുത്തടുത്ത വീടുകളിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതി‍ൻെറ അടിസ്ഥാനത്തില്‍ ആസ്യ റോഡ് മുതല്‍ വടക്കു ഭാഗം 250 വീടുകളെ കണ്ടെയ്​ൻമൻെറ്​ സോണിലാക്കി. രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഒന്നാം വാര്‍ഡില്‍ അടിയന്തര ആര്‍.ആര്‍.ടി യോഗം വെള്ളിയാഴ്ച രാവിലെ നടക്കും. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടി -ഡെപ്യൂട്ടി കലക്ടര്‍ വടകര: ക്രിട്ടിക്കല്‍ കണ്ടെയ്​ൻമൻെറ്​ സോണില്‍ ആരോഗ്യ വകുപ്പി​ൻെറയും പൊലീസി​ൻെറയും നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു പറഞ്ഞു. ചോറോട് ഗ്രാമപഞ്ചായത്തിലെ 21ാം വാര്‍ഡിലെ കക്കാട്ട് പള്ളി ഭാഗത്ത് അദ്ദേഹം സന്ദര്‍ശിച്ചു. പ്രധാന വഴികള്‍ അടച്ചിടാൻ നിർദേശം നൽകി. വിവാഹം, പാലുകാച്ചല്‍, വിവാഹനിശ്ചയം മറ്റു ചടങ്ങുകള്‍ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവും. മരണ ചടങ്ങുകളില്‍ 20ല്‍ കൂടുതലാളുകള്‍ പങ്കെടുത്താൽ നടപടിയെടുക്കും. കിടപ്പു രോഗികള്‍, പ്രായം കൂടിയവര്‍, മറ്റു അസുഖമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിചരണം നല്‍കണം. ഇവര്‍ക്കും പരിചരിക്കുന്നവരും മാസ്ക് വീട്ടിലും ധരിക്കണം. ആര്‍.ആര്‍.ടി അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണം, സഹായത്തിന് അധ്യാപകരെയും പൊലീസിനെയും നല്‍കും. ഡെ. കലക്ടര്‍ക്കൊപ്പം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.സി. ജമീല, ജെ.പി.എച്ച്.എന്‍ എം.എം. ഏലിക്കുട്ടി, ജെ.എച്ച്.ഐ യു. ഷറീന, വില്ലേജ് അസിസ്​റ്റൻറ്​ റഹീം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.