മെഡിക്കൽ ഷോപ്പിൽ മോഷണം

ഫറോക്ക്: അരീക്കാട് അങ്ങാടിയിൽ . 30,000 രൂപ നഷ്​ടപ്പെട്ടു. എം.എം. ജംഷാദി​ൻെറ ഉടമസ്ഥതയിലുള്ള ഐവ മെഡിക്കൽസിലാണ് മോഷണം നടന്നത്. രാത്രി 12ന്​ കടയുടെ പൂട്ട് പൊളിച്ച് കള്ളൻ കയറുന്നതി​ൻെറ ദൃശ്യം സി.സി.ടി.വിയിലും തൊട്ടടുത്ത കാമറയിലും പതിഞ്ഞിട്ടുണ്ട്. നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും മറ്റും സ്ഥലം പരിശോധിച്ചു. വ്യപാരി വ്യവസായി ഏകോപന സമിതി അരീക്കാട് യൂനിറ്റ് കമ്മിറ്റി പരാതി നൽകി. രാത്രി 12ന്​ ശേഷം പൊലീസ് ബീറ്റ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി കെ.എം. ഹനീഫ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.