കക്കോടിയിലും കുരുവട്ടൂരും കോൺഗ്രസ് ഓഫിസിനു നേരെ ആക്രമം

കക്കോടി: കക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനും കുരുവട്ടൂരിലെ കോൺഗ്രസ് ഓഫിസുനേരെയും ആക്രമം. കക്കോടിയിലെ ഓഫിസി​ൻെറ വാതിൽ തകർത്താണ് അക്രമികൾ അകത്ത് കടന്നത്. ഓഫിസിനകത്തുണ്ടായിരുന്ന വിവിധ നേതാക്കളുടെ ഫോട്ടോകൾ, അലമാര, കസേരകൾ, കമ്പ്യൂട്ടർ, പ്രിൻറർ എന്നിവ അടിച്ചുതകർത്ത നിലയിലാണ്. മഹാത്മാ ഗാന്ധിയുടെയും അയ്യൻ കാളിയുടെയും ഫോ​ട്ടോകൾ തകർത്തു. ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരാണ് ഓഫിസ് ആക്രമിച്ചതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. അതേസമയം, അക്രമത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് നേതാക്കൾ അറിയിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച്​ തിരുവോണ ദിവസം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കക്കോടി ബസാറിൽ സത്യഗ്രഹവും കരിദിനവും ആചരിച്ചിരുന്നു. ഡി.സി.സി പ്രസിഡൻറ്​ ടി. സിദ്ദിഖ് യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെ രണ്ടു പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രകടനം വന്നത്​ സംഘർഷാവസ്​ഥയുണ്ടാക്കി. യോഗത്തിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കയറാൻ ശ്രമിച്ചത് ചേവായൂർ പോലീസ് തടഞ്ഞു. തിങ്കളാഴ്ച വൈകീട്ടോടെ മോരീക്കരക്ക് സമീപത്തെ ഗാന്ധി സ്ക്വയറിൽ സ്ഥാപിച്ച ഗാന്ധിസൂക്തങ്ങൾ എഴുതിയ ബോർഡുകൾ നശിപ്പിച്ച സംഭവവും ഉണ്ടായി. ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മണ്ഡലം പ്രസിഡൻറ്​ അറോട്ടിൽ കിഷോറി​ൻെറ നേതൃത്വത്തിൽ പ്രവർത്തകർ കക്കോടി ബസാറിൽ പ്രകടനം നടത്തി. ഇതേ തുടർന്ന് സി.പി.എം , ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. എം.കെ. രാഘവൻ എം.പി, ടി. സിദീഖ്, എൻ. സുബ്രഹ്മണ്യർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കക്കോടിയിൽ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.