ഓമശ്ശേരിയിൽ ആറു പേർക്കുകൂടി കോവിഡ്

ഓമശ്ശേരി: സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടന്ന കോവിഡ് പരിശോധനയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആറാം വാർഡ് ഓമശ്ശേരി ഈസ്​റ്റിൽ നാലു പേർക്കും പന്ത്രണ്ടാം വാർഡ്‌ കൊളത്തക്കരയിൽ രണ്ടു പേർക്കുമാണ് രോഗം ബാധിച്ചത്. സമ്പർക്കം വഴിയാണ് ഇവർക്ക് രോഗം പകർന്നത്. ഓമശ്ശേരി ഈസ്​റ്റ്​ ടൗൺ ഉൾപ്പെടുന്ന പ്രദേശമാണ്. 100 പേർക്കാണ് തിങ്കളാഴ്ച കോവിഡ് പരിശോധന നടത്തിയത്‌. ഇതോടെ പഞ്ചായത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 65 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.