സി.കെ.സി.ടി ദേശീയ വെബിനാർ

കോഴിക്കോട്. ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തേണ്ടത് പൈതൃകങ്ങളും നാനാത്വത്തിലുള്ള ഏകത്വവും നിലനിർത്തിക്കൊണ്ട് വേണമെന്ന്‌ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അഭിപ്രായപ്പെട്ടു. കോൺഫെഡറേഷൻ ഓഫ്‌ കേരള കോളജ്‌ ടീച്ചേഴ്​സ്‌ (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദേശീയ വെബിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ്​ പ്രഫ.പി.എം. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ജവഹർ ലാൽ നെഹ്റു സർവകലാശാല സാമൂഹ്യശാസ്ത്രം പ്രഫ. ഡോ. ബർട്ടൻ ക്ലീറ്റസ് വിഷയാവതരണം നടത്തി. ഡോ. സൈനുൽ ആബിദ് കോട്ട മോഡറേറ്ററായിരുന്നു. സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് നൂറുൽ അമീൻ, പ്രഫ. അബ്​ദുൽ ജലീൽ ഒതായി, ഡോ.കെ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.