എ.എസ്.ഐക്ക് ഫോണില്‍ തെറിവിളി; കേസെടുത്തു

മട്ടന്നൂര്‍: ഒരു പരാതിയുമായി ബന്ധപ്പെട്ട് എതിര്‍കക്ഷിയെ പൊലീസ് സ്​റ്റേഷനില്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് എ.എസ്.ഐയെ ഫോണില്‍ തെറിവിളിച്ചു. സംഭവത്തിൽ ആയിപ്പുഴയിലെ മൊയ്​തുവി​ൻെറ പേരില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. കൂട്ടുമുഖത്തുള്ള ഒരാളുടെ പരാതിയില്‍ മൊയ്​തുവിനോട് സ്​റ്റേഷനില്‍ ഹാജരാകാന്‍ എ.എസ്.ഐ രവീന്ദ്രന്‍ ഫോണിലൂടെ നിർദേശിച്ചു. നിരവധിതവണ തന്നെ ഫോണില്‍ വിളിച്ചിട്ടും സ്​റ്റേഷനിൽ ഹാജരാകാതെ പിന്നീട്​ വിളിച്ചപ്പോൾ എ.എസ്​.െഎയെ അസഭ്യം പറയുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.