വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോലം: കരട് വിജ്ഞാപനത്തിനെതിരെ ആശങ്കയുമായി ആറളം പഞ്ചായത്ത്

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിന് ചുറ്റുമായി മൊത്തം 10.136 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതോടെ ബദൽ നിർദേശങ്ങൾ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ആറളം ഗ്രാമപഞ്ചായത്ത്​. കരട് വിജ്ഞാപനത്തിൽ അഭിപ്രായങ്ങൾ സ്വരൂപിച്ച്് ബദൽ നിർദേശങ്ങൾ സമർപ്പിക്കാൻ ജനാഭിപ്രായം സ്വരൂപിക്കാനുള്ള ഒരുക്കത്തിലാണ്​ പഞ്ചായത്ത്​. കരട് വിജ്ഞാപനത്തിൽ ജനവാസ കേന്ദ്രങ്ങളിൽ 100 മീറ്റർ വീതി മാത്രമാണ് എടുത്തതെന്നും താമസക്കാർക്ക് പ്രയാസം ഉണ്ടാക്കില്ലെന്നുമാണ് അധികൃതരുടെ വാദമെങ്കിലും അതിർത്തി മേഖലയിലെ കർഷകരുടെ ഭൂമിയിൽ പിടിമുറുക്കി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കമാണെന്നാണ് പ്രദേശവാസികളുടെ പരാതി.ആറളം വന്യജീവി സങ്കേതത്തി​ൻെറ ഭാഗമായ ആറളം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ആനമതിലും പുഴയും ജെണ്ടയും അതിരുകളായി കണക്കാക്കി ജനവാസ മേഖല സംരക്ഷിക്കണമെന്ന് സണ്ണിജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച്ച ആറളം പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും കർഷകരുടേയും യോഗം തീരുമാനിച്ചു. കരട് വിജ്ഞാപനത്തിനെതിരെ ബദൽ നിർദേശമായി ഇത്​ സമർപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷിജി നടുപ്പറമ്പിൽ, വൈസ്പ്രസിഡൻറ്​ കെ.വേലായുധൻ, സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗങ്ങളായ റഹിയാനത്ത് സുബി, ജോഷി പാലമറ്റം, ഡോ.ത്രേസ്യാമ്മ കൊങ്ങോല, വിവിധ കക്ഷി പ്രതിനിധികളായ മാത്യുക്കുട്ടി പന്തപ്ലാക്കൽ, അരവിന്ദൻ അക്കാനിശേരി, എൻ.മുഹമ്മദ്, വി.കെ ജോസഫ്, ശങ്കർ സ്​റ്റാലിൻ, പ്രശാന്തൻ, ഫാ. ആൻറണി മുതുകുന്നേൽ, ഫാ. ജോസഫ്പൂവ്വന്നിക്കുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.