നിർദിഷ്​ട ഷോപ്പിങ് മാൾ: എതിർക്കുന്നവർ വികസന വിരുദ്ധരെന്ന്

താമരശ്ശേരി: നിർദിഷ്​ട ഷോപ്പിങ് മാൾ നിർമാണത്തെ എതിർക്കുന്ന എൽ.ഡി.എഫി‍ൻെറ വികസന വിരുദ്ധ നയം ജനങ്ങൾ തിരിച്ചറിയണമെന്ന് യു.ഡി.എഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി. പുതിയ ബസ്​സ്​റ്റാൻഡ്​​, ടൗൺ ബസ്ബേ എന്നിവയെല്ലാം എതിർത്തിരുന്ന എൽ.ഡി.എഫ് ഗാന്ധി പാർക്കിൽ ഗാന്ധിപ്രതിമ സ്ഥാപിക്കാൻ നിർമിച്ച സ്​തൂപംപോലും തകർത്തു. എൽ.ഡി .എഫി​ൻെറ ജനവിരുദ്ധ നടപടിക്കെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. കെ.പി.സി.സി മെംബർ എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ.എം. അഷ്റഫ് അധ്യക്ഷ്യത വഹിച്ചു. പി.സി. ഹബീബ് തമ്പി, സൈനുൽ ആബിദീൻ തങ്ങൾ, പി.എസ്. മുഹമ്മദലി, നവാസ് ഈർപ്പോണ, പി.പി. ഹാഫിസ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.