ഉരുൾപൊട്ടൽ ഭീഷണി: കൂമ്പാറ ആനക്കല്ലുംപാറ കരിങ്കൽ ക്വാറിക്കെതിരെ കർമസമിതി

തിരുവമ്പാടി: ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറയിലെ കരിങ്കൽ ക്വാറിക്കെതിരെ കർമസമിതി. ആനക്കല്ലുപാറയുടെ താഴ്വാരത്തും കൂമ്പാറ പുഴയോരത്തുമുള്ള നിരവധി കുടുംബങ്ങൾ കരിങ്കൽ ഖനനം കാരണം ഉരുൾപൊട്ടൽ ഭീഷണിയിലാണെന്ന് കർമസമിതി ആരോപിച്ചു. 2018ൽ പ്രദേശത്തെ വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണം കരിങ്കൽ ഖനനമാണ്. 70 ഡിഗ്രിയിലധികം ചരിവുള്ള ചെങ്കുത്തായ മലയാണ് ആനക്കല്ലുംപാറ. ക്വാറിയുടെ പ്രവർത്തനം നിർത്തുന്നതിന് പകരം ജനങ്ങളോട് താമസ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നതിന് നീതീകരണമില്ലെന്ന് കർമസമിതി ചൂണ്ടിക്കാട്ടി. ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. ഭാരവാഹികളായ ജോൺസൺ കുളത്തിങ്കൽ, വിത്സൺ പുല്ലുവേലി, അഹമ്മദുകുട്ടി പാലക്കത്തൊടി, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.