കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച 18 പേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അതിൽ 15 മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോഴിക്കോട്ടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളിൽ മരിച്ച എല്ലാവരുടെയും മൃതദേഹം രാവിലെതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. കരിപ്പൂർ പൊലീസ് മെഡിക്കൽ കോളജിെലത്തിയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പാലക്കാട് ചളവറ മുണ്ടക്കോട്ടുകൊറുശ്ശി സ്വദേശി വട്ടപ്പറമ്പിൽ വി.പി. മുഹമ്മദ് റിയാസിൻെറ (24) മൃതദേഹമാണ് ആദ്യം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി 11.45ഒാടെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തൊട്ടുപിറകെ എടപ്പാൾ കൊളോളമണ്ണ കുന്നത്തേല്‍ ഹൗസിൽ കെ.വി. ലൈലാബിയുടെ (51) മൃതദേഹം വിട്ടുനൽകി. പിറകെ ഓരോരുത്തരുടെയും മൃതദേഹങ്ങൾ വിട്ടുനൽകി. വിമാനത്തിൻെറ ൈപലറ്റ് ക്യാപ്റ്റന്‍ ദീപക് ബസന്ത് സാഠെ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുടെ മൃതദേഹം എംബാം ചെയ്തു. അഖിലേഷിൻെറ മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനായി െകാച്ചിയിലേക്ക് മാറ്റി. എയർ ഇന്ത്യ അധികൃതർ ഇവരുടെ മൃതദേഹം ഏറ്റുവാങ്ങും. കോവിഡ് പോസിറ്റിവായ മലപ്പുറം വളാഞ്ചേരി കൊളമംഗലം സ്വദേശി സുധീര്‍ വാരിയത്തിൻെറ (45) മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മാവൂർ റോഡ് ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു. ഫൊറൻസിക് വിഭാഗം മേധാവി ഡോ. പ്രസന്നൻെറ നേതൃത്വത്തിൽ 12 ഡോക്ടർമാരടങ്ങുന്ന മുഴുവൻ ജീവനക്കാരും പോസ്റ്റ്മോർട്ടത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.