ഏറാമല സ്വദേശി കോവിഡ് ബാധിച്ച്​ മരിച്ചു

വടകര: ഏറാമല മേപ്പാട്ട് മുക്ക് ചെറിയ കണ്ണംകുളങ്ങര ഗ്രീന്‍ വില്ലയില്‍ പി.എം. ശശി(57) കോവിഡ് ബാധിച്ച് മരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിതാവ്: പരേതനായ കണാരന്‍. ഭാര്യ: രമ (അംഗന്‍വാടി അധ്യാപിക, പെരിങ്ങത്തൂര്‍). മക്കള്‍: ഹന്ന, ഹാനിയ. സഹോദരങ്ങള്‍: ബാലന്‍ വള്ളിക്കാട്, നളിനി, വത്സലന്‍ വള്ളിക്കാട്, ശൈലജ കണ്ണൂക്കര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.