ലീഗി‍െൻറ അഭ്യാസം അണികളുടെ കണ്ണില്‍ പൊടിയിടാന്‍ -ഐൻ.എൻ.എൽ

ലീഗി‍ൻെറ അഭ്യാസം അണികളുടെ കണ്ണില്‍ പൊടിയിടാന്‍ -ഐൻ.എൻ.എൽ കോഴിക്കോട്: രാമക്ഷേത്ര വിഷയത്തില്‍ പ്രിയങ്ക ത​ൻെറ അഭിപ്രായം തുറന്നുപറഞ്ഞപ്പോൾ പാണക്കാട്ട് അടിയന്തര ദേശീയ സമിതി ചേര്‍ന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ട് വിഷയം ചര്‍ച്ചചെയ്യുമെന്ന് പറയുന്നതും അണികളുടെ കണ്ണില്‍ പൊടിയിടാനുള്ള സ്ഥിരം നമ്പര്‍ മാത്രമാണെന്ന് ഐ.എൻ.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണെന്ന ലീഗ് നിലപാട് കാപട്യത്തി​ൻെറതാണ്. അനുയോജ്യമായ സമയത്തുതന്നെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. പക്ഷേ, കോണ്‍ഗ്രസുകാരുടെ യഥാര്‍ഥ മനസ്സിലിരിപ്പ് പുറത്തുചാടിയെന്ന് മാത്രം. രാഹുല്‍ ഗാന്ധി ഹിന്ദുത്വവാദികളുടെ ക്ഷേത്രനിര്‍മാണത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ, രാമനെക്കുറിച്ച് തത്ത്വശാസ്ത്രം പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്നത് സമനില തെറ്റിയ നേതാവി​ൻെറ ജല്‍പനങ്ങളായേ സാമാന്യബുദ്ധിയുള്ളവര്‍ക്ക് തോന്നൂ. ബാബരി വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമ്പോള്‍തന്നെ സംഘ്പരിവാറി​ൻെറ മതേതര വിരുദ്ധമായ, തീവ്രവര്‍ഗീയ അജണ്ടകളെ എതിര്‍ക്കാനുള്ള നട്ടെല്ല് കോണ്‍ഗ്രസിനും ലീഗിനും ഉണ്ടോ എന്നാണ് കാലഘട്ടം ചോദിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.