ഗതാഗത മേഖലയിൽ പ്രതിഷേധ ദിനാചരണം ആഗസ്​റ്റ്​ അഞ്ചിന്

തിരുവനന്തപുരം: ആഗസ്​റ്റ്​ അഞ്ചിന് ഗതാഗത മേഖലയിൽ പ്രതിഷേധദിനം ആചരിക്കും. കേന്ദ്ര സർക്കാറി​ൻെറ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ ഫെഡറേഷനുകളുടെയും സംസ്ഥാന യൂനിയനുകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. പെട്രോൾ-ഡീസൽ വില കുറയ്​ക്കുക, അടിക്കടി ഉണ്ടാകുന്ന ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക, മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കുക, മോട്ടോർ തൊഴിലാളികൾക്ക് കോവിഡ്കാല ആനുകൂല്യമെന്ന നിലയിൽ അടുത്ത ആറുമാസത്തേക്ക് പ്രതിമാസം 7500 രൂപ വീതം പ്രതിമാസ സഹായവും സൗജന്യ റേഷനും അനുവദിക്കുക, ട്രാൻസ്പോർട് കോർപറേഷനുകളെ സ്വകാര്യവത്​കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദിനാചരണം നടത്തുന്നത്. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച്​ ധർണ സംഘടിപ്പിക്കും. സമരങ്ങൾക്ക് നിരോധനമോ ക​െണ്ടയ്​ൻമൻെറ് സോണോ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോസ്​റ്ററുകൾ പതിച്ചും ബോർഡുകൾ സ്ഥാപിച്ചും വ്യാപക പ്രചാരണം സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.