തലശ്ശേരി: കതിരൂർ കാരക്കുന്നിലെ ആശാരിപറമ്പത്ത് വീട്ടിൽ സി. സുരേഷ് ബാബു (50) നിര്യാതനായി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പച്ചക്കറി മാർക്കറ്റിൽ വ്യാഴാഴ്ച രാവിലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ബേക്കറികൾ വിതരണം നടത്തുന്ന വാനിൻെറ ഡ്രൈവർ ആയാണ് ഇന്നലെ ഇദ്ദേഹം നഗരത്തിലെത്തിയത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കാരക്കുന്നിലെ പരേതരായ ദാമോദരൻ-നാണി ദമ്പതികളുടെ മകനാണ്. പൊന്ന്യം മലാലിലെ അജിതയാണ് ഭാര്യ. സഹോദരങ്ങൾ: അനിൽ കുമാർ (കെ.എസ്.ഇ.ബി, കോടിയേരി), അനിത കുമാരി, സുമിത്ര, പുഷ്പവല്ലി, പരേതനായ സുനിൽ കുമാർ. TLY OBIT SURESH BABU
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.