നെറ്റ് കവറേജ് ലഭ്യമല്ല, വിദ്യാർഥികൾ ഓൺലൈൻ പഠനത്തിനായി മരം കയറുന്നു

ബാലുശ്ശേരി: നെറ്റ്​വർക്ക് കവറേജ് ലഭ്യമാവാത്തതിനാൽ വിദ്യാർഥികൾ ഓൺലൈൻ പഠനത്തിനായി മരം കയറുന്നു. പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയിൽപ്പെട്ട വയലട, തലയാട്, കാന്തലാട്, മങ്കയം, ചീടിക്കുഴി പ്രദേശങ്ങളിലെ വിദ്യാർഥികൾക്കാണ് ഇൻറർനെറ്റ് കവറേജ് ലഭ്യമല്ലാത്തതിനാൽ ഓൺ ലൈൻ പഠനം പ്രതിസന്ധി സൃഷ്​ടിക്കുന്നത്. ദിവസവും വിദ്യാർഥികൾ വീടുകളിൽ നിന്നിറങ്ങി റേഞ്ച് തേടിയുള്ള അലച്ചിലിലാണ്. സിഗ്​നൽ ലഭിക്കാനായി മരത്തി​ൻെറ മുകളിൽ കയറിയാണ് ചിലരുടെ ഓൺലൈൻ പഠനം. പ്രദേശങ്ങളിലെ ഏതെങ്കിലും ഒരു മൂലയിലാണിപ്പോൾ കവറേജ്​ ലഭ്യമാകുന്നത്. കൃത്യമായ കവറേജ്​ ലഭിക്കാത്തതിനാൽ ഓൺലൈൻ പഠനം തുടരാനാവാത്ത അവസ്ഥയിലാണ് ഈ മേഖലയിലെ ഒട്ടുമിക്ക വിദ്യാർഥികളും. തലയാട് ബി.എസ്.എൻ.എൽ ടവർ ഉണ്ടെങ്കിലും വൈദ്യുതി നിലച്ചാൽ പ്രവർത്തനരഹിതമാകുന്ന സ്ഥിതിയാണ്. മറ്റു സ്വകാര്യ കമ്പനികളുടെ ഇൻറർനെറ്റ് പ്ലാനിനായി മുൻകൂർ പണമടച്ചവർക്കും വീടുകളിൽ പോലും ഇൻറർനെറ്റ് സിഗ്നൽ ലഭിക്കുന്നില്ല. വിദ്യാർഥികളുടെ ഓൺലൈൻ പഠനം കണക്കിലെടുത്ത് ഇൻറർനെറ്റ് കവറേജ്​ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.